Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hits Tree

Ernakulam

സ്വ​കാ​ര്യ ബ​സ് മ​ര​ത്തി​ലി​ടി​ച്ചു; 18 പേ​ർ​ക്ക് പ​രി​ക്ക്

 പെ​രു​മ്പാ​വൂ​ർ: നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ ബ​സ് മ​ര​ത്തി​ലി​ടി​ച്ച് 18 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ച​ന്ദ്ര (25), ബി​ന്ദു (35), മി​നു (30), അ​ർ​ബി​ന (22), സു​ൽ​ഫ​ത്ത് (22), ജി​ഷ (44), അ​ൽ​ഫോ​ൻ​സ് (50), പ്രി​ൻ​സി (36), അ​നോ​ന (29), എ​ൽ​ദോ​സ് (39), വി​ദ്യ (25), ലി​വ (18), മേ​രി (52), ശ​ശി​ധ​ര​ൻ (61), റ​ഫീ​ഖു​ൽ (18), മ​ൻ​സ (25), അ​ത്താ​പ്പു​റ​ഹ്‌​മാ​ൻ (50), അ​നീ​ന (30) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ അ​ഗ്നി​ര​ക്ഷാ സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പെ​രു​മ്പാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എ​എം റോ​ഡി​ൽ കു​റു​പ്പം​പ​ടി​ക്ക് സ​മീ​പം വ​ട്ടോ​ളി​പ്പ​ടി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 7.50നാ​യി​രു​ന്നു അ​പ​ക​ടം. കോ​ത​മ​ഗം​ലം - പെ​രു​മ്പാ​വൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​സ്എം​എ​സ് എ​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പെ​രു​മ്പാ​വൂ​രി​ൽ നി​ന്ന് കോ​ത​മം​ഗ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ വ​ട്ടോ​ളി​പ്പ​ടി​യി​ൽ വ​ച്ച് ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് സ​മീ​പ​ത്തെ മ​ര​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. റോ​ഡി​ലേ​ക്ക് വീ​ണ മ​ര​ച്ചി​ല്ല​ക​ൾ നീ​ക്കി​യ ശേ​ഷം ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.

 

Latest News

Corehub Up